സാംസ്‌കാരിക യോഗം തൃശൂരിൽ
Sunday 13 April 2025 12:28 AM IST
തൃശൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല സാംസ്‌കാരിക യോഗം മെയ് 19ന് തൃശൂരിൽ നടക്കും. സംസ്ഥാനത്തെ കലാസാംസ്‌കാരിക രംഗത്തുള്ള 2000 പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. സംഘാടക സമിതി യോഗം റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ. എസ്.അയ്യർ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എം.ആർ.രാഘവവാര്യർ, കെ.വി.അബ്ദുൾ ഖാദർ, ബഷീർ ചുങ്കത്തറ, മ്യൂസ് മേരി ജോർജ്, മുരളി ചീരോത്ത് തുടങ്ങിയവർ സംസാരിച്ചു.