കാശ്‌മീരിൽ 'മഞ്ഞ' വസന്തം;പൂത്തുലഞ്ഞ് കടുക്പാടങ്ങൾ
വിനോദ സഞ്ചാരികൾ ഒഴുകുന്നു
മഞ്ഞിൽ കുളിച്ചുകിടക്കുന്ന കാശ്മീരിനെ കൂടുതൽ സുന്ദരിയാക്കി മഞ്ഞപ്പൂക്കൾ.. വഴികൾക്കിരുവശവും ഏക്കർകണക്കിന് കടുകുപാടങ്ങൾ പൂവ് വിടർത്തി നിൽക്കുകയാണ്. ഒന്നോ രണ്ടോ ഏക്കറിൽ തുടങ്ങി നൂറുകണക്കിന് ഏക്കറിൽ വരെ മഞ്ഞപ്പാടം വിരിഞ്ഞുകിടക്കുകയാണ്. റോഡിനിരുവശവും പൂത്തുലഞ്ഞ കടുക് പാടങ്ങൾ കാണാൻ വിനോദസഞ്ചാരികൾ ഒഴുകുകയാണ്. കാശ്മീരിൽ വലിയ തോതിൽ കടുക് കൃഷി ചെയ്തുവരുന്നു. കാശ്മീർ മണ്ണ് കടുക് കൃഷിക്ക് അനുയോജ്യമാണ്. പലരും മറ്റ് പല കൃഷികളും വിട്ട് കടുക് കൃഷിയിലേക്ക് മാറി. രണ്ട് വർഷത്തിനിടെയാണ് കടുക് കൃഷി ഇത്രയും വ്യാപിച്ചത്. 3000 ഹെക്ടറിലായിരുന്ന കൃഷി 1.40 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. പ്രതിവർഷ ഉത്പാദനം 14 ലക്ഷം ക്വിന്റലായി വർദ്ധിച്ചു. കൃഷിനാശം കുറവും ലാഭം കൂടുതലുമാണ്.
ദാൽ തടാകം, പഹൽഗാം, ഗുൽമാർഗ് തുടങ്ങി പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുംപോലെ ഇപ്പോൾ കടുകുപാലംകാണാൻ എല്ലാ ദിവസവും വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു. പാടങ്ങളിൽ സമയം ചെലവഴിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നു.
-മുഹമ്മദ് സുൽത്താൻ
അവന്തിപോറ നിവാസി