പുട്ടിനുമായി ചർച്ച നടത്തി ട്രംപിന്റെ പ്രതിനിധി

Sunday 13 April 2025 7:32 AM IST

മോസ്‌കോ: യുക്രെയിൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. നാല് മണിക്കൂറിലേറെ നീണ്ട ചർച്ച വെള്ളിയാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. പിന്നാലെ ഇറാൻ-യു.എസ് ആണവ ചർച്ചയ്ക്കായി വിറ്റ്കോഫ് ഒമാനിലേക്ക് തിരിക്കുകയും ചെയ്തു.

യുക്രെയിനിൽ വെടിനിറുത്തലിനായി യു.എസ് ശ്രമം തുടരുന്നുണ്ടെങ്കിലും യുക്രെയിനും റഷ്യയും വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല. റഷ്യ യുക്രെയിനിൽ ആക്രമണം തുടരുന്നുമുണ്ട്. നിരവധി മനുഷ്യർ മരിച്ചുവീഴുകയാണെന്നും വെടിനിറുത്തലിലേക്ക് നീങ്ങാൻ റഷ്യ തയ്യാറാകണമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.