കോഴിക്കോട് പതിനഞ്ചുകാരിയെ സമപ്രായക്കാർ  പീഡിപ്പിച്ചു; പീഡനദൃശ്യങ്ങൾ പകർത്തിയത് പതിനൊന്നുകാരൻ

Sunday 13 April 2025 3:13 PM IST

കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. പീഡന ദൃശ്യങ്ങൾ അവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ പകർത്തിയെന്നും പരാതിയിൽ പറയുന്നു. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മൊഴിയിൽ നല്ലളം പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് (സിഡബ്ല്യുസി)​ മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.