വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം

Monday 14 April 2025 12:50 AM IST

കോട്ടയം : ഐപ്സോ സംസ്ഥാന കൺവെൻഷനും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും

19 ന് രാവിലെ 10 ന് ഇണ്ടംതുരുത്തിമന ഹാളിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘടനം ചെയ്യും. മുൻ മന്ത്രിമാരായ മുല്ലക്കര രത്നാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. സംഘാടക സമിതി യോഗം ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. കെ.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിൽകുമാർ , ടി.എൻ രമേശൻ ആർ.സുശീലൻ ബാബുജോസഫ്, ബൈജു വയലത്ത് അഡ്വ.വി.ജയപ്രകാശ്, കെ.അജിത്ത്, അഡ്വ.കെ.ആർ.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.