മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Monday 14 April 2025 12:58 AM IST

പൊൻകുന്നം: നവോദയ ചാരിറ്റബിൾ സൊസൈറ്റി ചിറക്കടവിന്റെ നേതൃത്വത്തിൽ അരവിന്ദ ആശുപത്രി ഐ.ആർ.ഐ.എസ് അക്കാഡമി കോട്ടയം, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ബി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.മജ്‌നു, പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ഐ.എസ് രാമചന്ദ്രൻ, ശ്രീലത സന്തോഷ്, പൊതു പ്രവർത്തകൻ അഡ്വ.പി. ജീരാജ്, പ്രിൻസിപ്പൽ എം.എച്ച് നിയാസ്, സലാവുദ്ദീൻ, ആൽവിൻ ജോസഫ് എന്നിവർ പങ്കെടുത്തു.