പരിസ്ഥിതി സെമിനാർ

Monday 14 April 2025 12:08 AM IST

കോട്ടയം: പരിസ്ഥിതിസൗഹൃദ ജീവിതശൈലീ സമൂഹം സ്വായത്തമാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ദേശീയ പരിസ്ഥിതി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ക്ഷിതി 2025 പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരിസ്ഥിതി സെമിനാറും, അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. സി.എസ്.ഐ മദ്ധ്യകേരളാ മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പരിസ്ഥിതി സന്ദേശം നൽകി. ടോമി കല്ലാനി, അനീഷ് വരമ്പിനകം, സജീവ് തിരുനക്കര, അന്നമ്മ മാണി, ശോഭാ സലിമോൻ, ഗോപി രാജൻ, എന്നിവർ പങ്കെടുത്തു.