ലഹരി വിരുദ്ധ ക്ലാസ്
Monday 14 April 2025 1:07 AM IST
വിഴിഞ്ഞം: വെങ്ങാനൂർ തുംബ്ളിയോട് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് തലയൽ മനോഹരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അജിത്ത് വെണ്ണിയൂർ ലഹരിവിരുദ്ധ ക്ലാസെടുത്തു.പഠനോപകരണങ്ങളുടെ വിതരണം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിജയപ്രദീപൻ നിർവഹിച്ചു. പഞ്ചായത്ത്മെമ്പർ എസ്.പ്രമീള,കോവളം പൊലീസ് എസ്.ഐ ടി.ബിജു,സെക്രട്ടറി ഇ.സത്യശീലൻ,ശ്രീജിത്ത് സത്യൻ,സൗദ ബീബി,ടി.സെൽവരാജ്,ജിന്നി മൈക്കിൾ,എസ്.ഉഷ,ശോഭ സുരേന്ദ്രൻ,പി.രാജി എന്നിവർ പ്രസംഗിച്ചു.