കരിപ്പൂര് ഇടനാട് ഗ്രാമ ഗ്രന്ഥശാല
Monday 14 April 2025 1:42 AM IST
മലയിൻകീഴ്: കരിപ്പൂര് ഇടനാട് ഗ്രാമ ഗ്രന്ഥശാലയുടെ വേനലവധിക്കാല പ്രത്യേക പരിശീലന പരിപാടികൾ സാഹിത്യകാരനും കേരള സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയുമായ ഡോ.ബി.വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.
വായന,വായനശാല എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.ദേവരാജ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനകരമായ സോഫ്റ്റ് സ്കിൽസ് പരിശീലന പരിപാടി 26 മുതൽ ആരംഭിക്കും. ഫോൺ: 9447827350, 9446 205956, 9072006091.