ലഹരി വിരുദ്ധ പ്രചാരണം
Monday 14 April 2025 4:44 AM IST
ചിറയിൻകീഴ്: എൻ.എസ്.എസ് ആഹ്വാന പ്രകാരം അഴൂർ-മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനാചരണം സംഘടിപ്പിച്ചു.
കരയോഗം വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരയോഗം പ്രസിഡന്റ് ആർ.വിജയൻ തമ്പി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലാസും തുടർന്ന് പ്രതിജ്ഞയുമെടുത്തു. ഭാരവാഹികളായ എസ്.വിനീത്,മോഹനൻ,കെ.പി.ഭദ്രാമ്മ,സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. വനിതാസമാജം, സ്വയം സഹായ സംഘാംഗങ്ങൾ ബാലസമാജ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.