ലഹരിക്കെതിരെ ബോധവത്കരണം
Monday 14 April 2025 6:44 AM IST
കല്ലമ്പലം: കടമ്പാട്ടുകോണം ശുഭപ്രദായിനി എൻ.എസ്.എസ് കരയോഗത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. കരയോഗം പ്രസിഡന്റ് ജി.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷ വഹിച്ചു. വർക്കല എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ എൽ.ലിബിൻ ക്ലാസ് നയിച്ചു. മേഖല കൺവീനർ ബി.ജയപ്രകാശ് മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആർ.ഉണ്ണികൃഷ്ണപിള്ള,ട്രഷറർ കെ.ബിനു എന്നിവർ സംസാരിച്ചു. കരയോഗ,വനിതാ സമാജം,ബാലസമാജ ഭാരവാഹികളും കരയോഗ കുടുംബ അംഗങ്ങളും പങ്കെടുത്തു.