ഉണർവ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ
Monday 14 April 2025 5:44 AM IST
വർക്കല: ശിവഗിരി എസ്.എൻ കോളേജ് 1975-78 ഇക്കണോമിക്സ് ബാച്ച് ഉണർവ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികവും കുടുംബ സംഗമവും 20ന് രാവിലെ 10.30ന് കോളേജ് കോൺഫറൻസ് ഹാളിൽ പ്രിൻസിപ്പൽ ഡോ.എസ്.ഷീബ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് എ.കെ.സലിം അദ്ധ്യക്ഷത വഹിക്കും. പി.ജി,യു.ജി വിഭാഗത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മുൻ അദ്ധ്യാപകരെയും ആദരിക്കും . ജീവകാരുണ്യ സഹായവിതരണവും നടക്കും. സെക്രട്ടറി ജി. പ്രഫുല്ലചന്ദ്രൻ സ്വാഗതവും അഡ്വ.പി.സി.സുരേഷ് നന്ദിയും പറയും. വിവരങ്ങൾക്ക് ഫോൺ: 9633018443.