കണ്ണാശുപത്രിയിൽ ശുചീകരണം

Monday 14 April 2025 2:52 AM IST

തിരുവനന്തപുരം: കേരള ഗവൺമെന്റ് ഹോസ്‌പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കണ്ണാശുപത്രിയിൽ മുൻ എം.എൽ.എ ബി.സത്യന്റെ നേതൃത്വത്തിൽ യൂണിയൻ അംഗങ്ങളും നഗരസഭ ശുചീകരണ തൊഴിലാളികളും സംയുക്തമായി ശുചീകരണം നടത്തി.

കണ്ണാശുപത്രി ഡയറക്ടർ ഡോ.ഷീബ ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ, ആശുപത്രി വികസന സമിതി അംഗം സി.പ്രസന്നൻ,എച്ച്.ഡി.സി യൂണിയൻ ജില്ലാ സെക്രട്ടറി സുജിത്ത്,പ്രസിഡന്റ് സത്യൻ ഭാരവാഹികളായ അജി,രാജപ്പൻ നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.