ആർ.ജെ.ഡി പ്രതിഷേധം
Monday 14 April 2025 2:52 AM IST
മലയിൻകീഴ്: പാചകവാതക വിലവർദ്ധനവിനെതിരെ ആർ.ജെ.ഡി കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി
പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട മധുവിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,പ്രവാസി ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.രാധാകൃഷ്ണൻനായർ, കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് മച്ചേൽ ഹരികുമാർ,എം.ഗോപകുമാർ,കാട്ടാക്കട മധു,പി.എസ്.സതീഷ്,ഒ.ജി.ബിന്ദു, കെ.അജിതകുമാരി,കുന്നുംപാറ ജയൻ,വിൽസ് രാജ്,രത്തിനം ചെട്ടിയാർ എന്നിവർ സംസാരിച്ചു.