സഹോദരന്റെ കുത്തേറ്റ് യുവാവിന് പരിക്ക്
Monday 14 April 2025 1:33 AM IST
കഴക്കൂട്ടം: സഹോദരൻ ഉളികൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് (25) കുത്തേറ്റത്. വെട്ടുകാട് സ്വദേശിയും ഗാംഗുലിയുടെ ജ്യേഷ്ഠനുമായ രാഹുലാണ് കുത്തിയത്. രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഇന്നലെ വൈകിട്ട് 5.15ന് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തലയിലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്. പരിക്കുകൾ ഗുരുതരമല്ല. പ്രതി രാഹുൽ സംഭവത്തിനുശേഷം രക്ഷപ്പെട്ടു.