ടിക്കറ്റ് റാക്ക് മോഷ്ടിച്ചു

Monday 14 April 2025 2:01 AM IST

ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ബസ് കണ്ടക്ടർ സമയം രേഖപ്പെടുത്താൻ പോയ തക്കത്തിൽ ബസിന്റെ ബർത്തിൽ സൂക്ഷിച്ചിരുന്ന 75000 രൂപ വിലവരുന്ന ടിക്കറ്റുകളടങ്ങുന്ന മാനുവൽ ടിക്കറ്റ് റാക്ക് സൂക്ഷിച്ചിരുന്ന ബാഗുൾപ്പടെ മോഷണം പോയി. ഇന്നലെ രാവിലെ 10.30ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവം. വൈക്കം ഡിപ്പോ കണ്ടക്ടർ തിരുവനന്തപുരം നെടുമങ്ങാട് വിതുര പ്രയാഗ് ഭവനിൽ എസ്.രാജീവ് ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.