സ്‌നേഹ സംഗമം

Monday 14 April 2025 1:04 AM IST

ചേർത്തല: ജില്ലാ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകരുടെ വാർഷിക സമ്മേളനവും സ്‌നേഹ സംഗമവും കേന്ദ്ര സർവകലാശാല കാസർഗോഡ് മുൻ വൈസ് ചാൻസലറും കേരള സർവകലാശാല രാഷ്ട്രതന്ത്രശാസ്ത്ര വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സർവീസിൽ നിന്ന് വിരമിക്കുന്ന താജുദിൻ, രജി ജെ ജോൺ,സുരേഷ് കുമാർ, എൻ.നീന എന്നിവർക്ക് ആദരവ് നൽകി.പ്രസിഡന്റ് രാധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജി എസ്.നായർ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കെ.കെ.നഹാർ,പി.എ.ജോസഫ്,പ്രദീപ് കുമാർ,സൂസൻ തോമസ്,കെ.ജി.പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ജി.രാധീഷ് കുമാർ (പ്രസിഡന്റ്),അജി എസ്.നായർ (സെക്രട്ടറി),മുഹമ്മദ് ഫൈസൽ (ട്രഷറർ).