ലഹരി വിരുദ്ധ സെമിനാർ
Monday 14 April 2025 1:08 AM IST
ഹരിപ്പാട്: ചിങ്ങോലി തെക്ക് 1032 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗവും അതിന്റെ ദൂഷ്യ വശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. മാവേലിക്കര എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയകൃഷ്ണൻ ക്ലാസ് നയിച്ചു. കരയോഗം പ്രസിഡന്റ് എൻ. രാധാകൃഷ്ണപിള്ള, സെക്രട്ടറി സി.കലാധരൻപിള്ള, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ.ആർ.കിരൺകുമാർ, രഞ്ജീവ് ആലക്കോട്ട്, ശശിധരൻ പിള്ള, സുഗതകുമാരി, രാജി അനിൽകുമാർ എന്നിവർ സംസാരിച്ചു.