ജില്ലാ സമ്മേളനം സമാപിച്ചു
Monday 14 April 2025 12:03 AM IST
ചേലക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.വി.എൽ. ലജീഷ് നിർമിത ബുദ്ധിചരിത്രം, നൈതികത, രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ആർ. പ്രദീപ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ടി.വി.രാജു, വി.മനോജ് കുമാർ, പി.യു.മൈത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ഡോ.സി.എൽ ജോഷി, വൈസ് പ്രസിഡന്റുമാരായി ജെയ്‌മോൻ സണ്ണി, കെ.കെ. കസീമ, സെക്രട്ടറി അഡ്വ. ടി. വി രാജു, ജോ.സെക്രട്ടറിമാരായി സോമൻ കാരാട്ട് ഐ.കെ. മണി,ട്രഷറർ പി.രവിന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു