എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം
Monday 14 April 2025 12:04 AM IST
തൃശൂർ: കേരള എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർക്ക് നിഷേധിക്കപ്പെട്ട ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടറും സംസ്ഥാന സർക്കാർ അനുവദിക്കണം, ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിരമിച്ച ജീവനക്കാർക്ക് ഉപഹാരങ്ങൾ നൽകി. സംസ്ഥാന സെക്രട്ടറി വി. വിശ്വകുമാർ, ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, ട്രഷറർ ബി. പ്രദീപ്കുമാർ, ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.