കുമാരനാശാന്റെ ജന്മദിനാഘോഷം
Monday 14 April 2025 12:05 AM IST
വലപ്പാട്: വലപ്പാട് ഗുരു ആശാൻ മണ്ഡലം മഹാകവി കുമാരനാശാന്റെ 152മത് ജന്മദിനാഘോഷം നടത്തി. മഹർഷി മലയാളസ്വാമി ട്രസ്റ്റ് വൈസ് പ്രസിഡന്റ് കുമാരൻ പനച്ചിക്കൽ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പത്മനാഭ രചിച്ച ജീവചരിത്ര പുസ്തകം സദു എങ്ങൂരിനു കൈമാറി. ഗുരുആശാൻ സംഗമം കഥകളിയുടെ യുട്യൂബ് ആൽബം കെ.ജി കൃഷ്ണകുമാർ പ്രകാശനം ചെയ്തു. സദു എങ്ങൂർ ,രാജു വെന്നിക്കൽ, ഗോപാലൻ വേളയിൽ, ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. കാവ്യസദസ്സ് കവി കെ. ദിനേശ് രാജ ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ, കെ. ദിനേശ് രാജ, കെ.കെ വേണുഗോപാൽ, പ്രയങ്കാ പവിത്രൻ, ഷാജിത സലിം, പുഷ്പൻ ആശാരിക്കുന്ന്, സുവിൻ കയ്പമംഗലം, ബീനാ സദാനന്ദൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.