അയൽവാസിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
Monday 14 April 2025 1:20 AM IST
ആര്യനാട്: അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കരിങ്കല്ല്കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ച പ്രതി അറസ്റ്റിൽ. ഉഴമലയ്ക്കൽ വാലൂക്കോണം കുന്നുവിളാകത്ത് വീട്ടിൽ വേണു(59)വാണ് പിടിയിലായത്. ഉഴമലയ്ക്കൽ കുളപ്പട കുന്നുവിളാകത്ത് വീട്ടിൽ കരുണാകരനാണ്(62മണിയൻ) പരിക്കേറ്റത്. 2ന് രാത്രി 8.15ഓടെ വേണു മദ്യപിച്ച് കരുണാകരനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കരുണാകരൻ ആര്യനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി. നിരന്തരം ആക്ഷേപം പറയുന്നെന്നാരോപിച്ച് പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണിത്ത് കാരണം. ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ്,എസ്.ഐമാരായ കെ.വേണു,പി.സുരേഷ് കുമാർ,സി.പി.ഒ ഷജീർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.