83% പനീർ ഉത്പന്നങ്ങൾക്ക് ഗുണനിലവാരമില്ല
ലക്നൗ: വെജിറ്റേറിയൻസിനിടയിലെ താരമാണ് പനീർ... 90% പേർക്കും ഇഷ്ടപ്പെട്ട വിഭവും. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻസിനിടയിൽ. അതുപോലെ തന്നെ ഇത് പ്രോട്ടീൻ സമ്പന്നവുമാണ്. എന്നാൽ ഇതിൽ തന്നെ വ്യാജൻ ഇറങ്ങിയാലോ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ഭക്ഷ്യവിഭവങ്ങളിൽ നടത്തിയ പരിശോധനിയിലാണഅ പനീറിന്റെ പേരിൽ വില്പനക്കെത്തുന്ന വ്യാജൻ പുറത്തായത്. ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുജറാത്തിൽ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വ്യാജ പനീറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
പരിശോധനയ്ക്കായി തിരഞ്ഞെടുത്ത 122 സാമ്പിളുകളിൽ 83% പനീർ ഉത്പന്നങ്ങൾക്കും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ സാധിച്ചില്ല. ഇതിൽ 40% സാമ്പിളുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായെന്നാണ് റിപ്പോർട്ട്. വില്പനയ്ക്കായെത്തുന്ന പാലാണ് വ്യാജനിൽ രണ്ടാം സ്ഥാനത്ത്. പരിശോധനയ്‌ക്കെടുത്ത 43 സാമ്പിളുകളിൽ 19 എണ്ണവും ഭക്ഷ്യയോഗ്യമല്ലാത്തതോ ഗുണനിലവാര സൂചിക പാലിക്കാത്തതോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
വെണ്ണയാണ് ഈ പരിശോധനയിൽ കൃത്യമത്വം നടക്കാത്ത ഒരേയൊരു ഉത്പന്നമായി കണ്ടെത്തിയത്. വെണ്ണയിൽ സാധാരണ ചേർക്കാറുള്ള മായം സ്റ്റാർച്ചാണ്. ബിസ്‌ക്കറ്റിന്റെയോ മൈദയടേയോ രൂപത്തിലാകും പലപ്പോഴും സ്റ്റാർച്ച് പനീറിൽ ഉൾപ്പെടുത്തുക. ദഹനക്കേടുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവും.