മ്യാൻമറിൽ വീണ്ടും ഭൂചലനം
Monday 14 April 2025 7:07 AM IST
നെയ്‌പിഡോ: മ്യാൻമറിൽ വീണ്ടും ഭൂചലനം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റിക്‌ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മണ്ഡലൈ മേഖലയിലെ മെയ്‌ക്‌തിലയിലാണ്. നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല.
മാർച്ച് 28നുണ്ടായ 7.7 തീവ്രതയിലെ ഭൂകമ്പത്തിന് പിന്നാലെ രാജ്യത്തുണ്ടായ ശക്തമായ തുടർ ചലനമായിരുന്നു ഇന്നലത്തേത്. 3,600 പേരാണ് മാർച്ചിലെ ഭൂകമ്പത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ തുടർ ചലനങ്ങളുണ്ടാകുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു.