പിറ്റ്‌‌ബുൾ ആക്രമണം: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Monday 14 April 2025 7:07 AM IST

വാഷിംഗ്ടൺ: പിറ്റ്‌‌ബുൾ ഇനത്തിലെ നായയുടെ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള പെൺ കുഞ്ഞിന് ദാരുണാന്ത്യം. യു.എസിലെ ഒഹായോയിലെ കൊളംബസിലാണ് സംഭവം. കാമറോൺ-മക്കൻസി ദമ്പതികളുടെ മകൾ എലിസ ടർണർ ആണ് മരിച്ചത്. കുടുംബം മൂന്ന് പിറ്റ്‌‌ബുൾ നായകളെ വളർത്തുന്നുണ്ട്. കുഞ്ഞുങ്ങളെ പോലെയാണ് നായകളെ വളർത്തിയതെന്നും തന്റെ മകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു നായ തന്നെയാണ് അവളെ ആക്രമിച്ചതെന്നും അമ്മ മക്കൻസി പറഞ്ഞു. മൂന്ന് നായകളെയും ആനിമൽ കൺട്രോൾ സെന്ററിലേക്ക് മാറ്റി. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.