ലൈഫ് പദ്ധതിയിലെ പണം കൈക്കലാക്കിയതിൽ പക; യുവാവിനെ അയൽവാസി കുത്തിക്കൊന്നു

Monday 14 April 2025 8:42 AM IST

പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജാണ് (34) മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. രാജനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.