ഗുരുമന്ദിരത്തിൽ മോഷണം
Wednesday 16 April 2025 12:59 AM IST
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 4472ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖാ ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്റ്റീൽ കാണിക്കവഞ്ചി തകർത്ത് മോഷണം. ചൊവ്വാഴ്ച പുലർച്ചെ 2 ഓടെയായിരുന്നു മോഷണം. കാണിക്കവഞ്ചിയുടെ പിന്നിലുള്ള താഴ് തകർത്താണ് പണം അപഹരിച്ചത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് മോഷ്ടാക്കൾ റോഡ് മുറിച്ച് നടന്ന് വന്ന ശേഷം കാണിക്കവഞ്ചിയുടെ താഴ് തകർന്ന് പണം അപഹരിക്കുകയായിരുന്നു. നാണയത്തുട്ടുകൾ ഉൾപ്പടെ കൊണ്ടുപോയി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് അന്വേഷണം ശക്തമാക്കി.