അവധിക്കാല പരിശീലനകളരി

Wednesday 16 April 2025 12:54 AM IST

ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്രയുടെ കുട്ടികൾക്കായുള്ള പരിശീലന കളരിയുടെ ഭാഗമായി അവധിക്കാലത്ത് കലാ, ഭാഷ, വ്യക്തിത്വ വികസനം, സിവിൽ സർവീസ് എന്നീ മേഖലകളിൽ 24 മുതൽ മേയ് 24 വരെ പരിശീലനം നൽകും. തിങ്കൾ മുതൽ വെള്ളിവരെ കളിവീട്, കളിമുറ്റം, കളിയരങ്ങ് എന്നീ ക്ലാസുകളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നിരവധി വിഷയങ്ങൾക്ക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. കൂടാതെ പ്രസംഗ പരിശീലനം, അബാക്കസ്, ഹാൻഡ് റൈറ്റിംഗ്, ജർമ്മൻ ഫോർ കിഡ്‌സ്, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവയുടെ പ്രത്യേക പരിശീലനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 8304926481, 9747131650.