വാർഷിക സംഗമം

Wednesday 16 April 2025 2:54 AM IST

തിരുവനന്തപുരം: നഴ്സിംഗ് കോളേജ് അലുമിനി അസോസിയേഷന്റെ വാർഷിക സംഗമം സംഘടിപ്പിച്ചു.

സംഗീതജ്ഞ ഡോ.ഓമനകുട്ടി ഉദ്ഘാടനം ചെയ്തു. അലുമിനി പ്രസിഡന്റ് പ്രതിഭാ റാണി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ശ്രീദേവി അമ്മ, മുൻ ജെ.ഡി.എൻ.ഇ ഡോ. കൊച്ചുത്യേസ്സ്യാമ്മ തോമസ്, സെക്രട്ടറി ഡോ. അശ്വതി.കെ.എൽ, സിന്ധു ദേവി എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും എൻഡോവ്‌മെന്റ് ഫണ്ടുകളുടെ വിതരണവും നടന്നു.