പെരുകാവ് സരസ്വതി വിലാസം കരയോഗം

Wednesday 16 April 2025 5:57 AM IST

തിരുവനന്തപുരം: പെരുകാവ് സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണത്തിൽ മലയിൻകീഴ് എസ്.ഐ വിനോദ്കുമാർ ക്ലാസെടുത്തു. കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് വി.പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു.