ചുമട്ടുതൊഴിലാളി യൂണിയൻ സമ്മേളനം must s/c

Wednesday 16 April 2025 5:58 AM IST

തിരുവനന്തപുരം : ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് തൊഴിലാളികൾ മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ രക്തം നൽകി ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് ടി.രവീന്ദ്രൻ നായർ ഡി.ആർ.അനിൽ,പി.എസ്.ഹരികുമാർ,യൂണിയൻ ജനറൽ സെക്രട്ടറി എൻ സുന്ദരം പിള്ള, കെ രാജേന്ദ്രൻ,കെ മോഹനൻ നായർ, മണ്ണന്തല ബൈജു,ഡോക്ടർ ഷാനവാസ് എന്നിവർ പങ്കെടുത്തു. ഇന്ന് നെയ്യാറ്റിൻകര ബി.ആർ കൾച്ചറൽ സെന്ററിൽ നടക്കുന്ന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.