കൃപ ചാരിറ്റീസ് ട്രസ്റ്റ് ആദരിച്ചു
Wednesday 16 April 2025 6:00 AM IST
തിരുവനന്തപുരം : ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ മുഖ്യ രക്ഷാധികാരിയും സരസ്വതി വിദ്യാലയത്തിന്റെ ചെയർമാനുമായ ഡോ. ജി.രാജ് മോഹനനെ കൃപ ചാരിറ്റീസ് സെക്രട്ടറി ജനറൽ മുഹമ്മദ് ബഷീർ ബാബു ഉപഹാരം നൽകി ആദരിച്ചു. രാജ്മോഹന്റെ വസതിയിൽ നടന്ന ചടങ്ങിൽ പൊന്നാടയും വിഷു കിറ്റും കൈമാറി. കൃപയുടെ ധാർമ്മിക സാമൂഹ്യ സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഫണ്ട് ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ എച്ച്.ഷംസുദ്ദീൻ ഹാജി ഏറ്റുവാങ്ങി. എം. മുഹമ്മദ് മാഹിൻ, ഷിഹാസ് തൊളിക്കോട്, കലാപ്രേമി ആസിഫ് മുഹമ്മദ്, അഡ്വ.ശബ്ന റഹീം,കുമാരി ഹസീന തുടങ്ങിയവർ പങ്കെടുത്തു.