അംബേദ്കർ ജയന്തി

Wednesday 16 April 2025 6:26 AM IST

തിരുവനന്തപുരം:ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പട്ടികജാതി സമിതി ജില്ലയിൽ സംഘടിപ്പിച്ച ജയന്തിയാഘോഷങ്ങളുടെ ഭാഗമായി നിയമസഭയ്ക്ക് മുന്നിലെ അംബേദ്കർ പ്രതിമയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.സത്യന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.ഭരണഘടന സംരക്ഷണ പദയാത്ര,രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി എം.പി.റെസൽ,സംസ്ഥാന കമ്മിറ്റിയംഗം പാറശാല സുരേഷ് എന്നിവർ സംസാരിച്ചു.