കേരള കോൺ.(എം) നേതൃയോഗം നാളെ
Wednesday 16 April 2025 12:33 AM IST
കോട്ടയം: കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും, നിയോജകമണ്ഡലം പ്രസിഡന്റ് , ഓഫീസ് ചാർജ് സെക്രട്ടറി, ജില്ലയിൽ നിന്നുള്ള പാർട്ടി മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം നാളെ രാവിലെ 11 ന് കോട്ടയത്ത് പാർട്ടി ഓഫീസിൽ ചേരും. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.പാർട്ടി ഫണ്ട് പിരിവ്, എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം എന്നിവ ചർച്ച ചെയ്യും.