ഫിലിം ക്രിട്ടിക്സ് അവാർഡ്: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ നടൻ, നസ്രിയയും റീമയും നടിമാർ
48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായിക (അപ്പുറം), ടൊവിനോ തോമസ് ആണ് നടൻ(അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിൻ കണ്ടെത്തും), നടിമാരായി നസ്രിയ നസീം (സൂക്ഷ്മ ദർശനി), റിമ കല്ലിങ്കൽ (തീയറ്റർ: മിത്ത് ഓഫ് റിയാലിറ്റി) തിരഞ്ഞെടുക്കപ്പെട്ടു. സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്കാരത്തിന് ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ അർഹനായി. സിനിമാരംഗത്ത് 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് നടൻ ജഗദീഷിന് റൂബി ജൂബിലി അവാർഡും കരസ്ഥമാക്കി. അഭിനയത്തിൽ അരനൂറ്റാണ്ട് പിന്നിട്ട നടി സീമ, നിർമ്മാതാവെന്ന നിലയ്ക്ക് മലയാള സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന ജൂബിലി ജോയ് തോമസ്, അഭിനയജീവിതത്തിന്റെ നാൽപതാം വർഷത്തിലേക്കു കടക്കുന്ന ബാബു ആന്റണി, മുതിർന്ന ഛായാഗ്രാഹകൻ വിപിൻ മോഹൻ, സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിന് അർഹരായി.
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ജാഫർ ഇടുക്കി (ഒരുമ്പെട്ടവൻ, ഖൽബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാൽ (കർത്താവ് ക്രിയ കർമ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (തീയറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടൽ), ബാലതാരം: മാസ്റ്റർ എയ്ഞ്ചലോ ക്രിസ്റ്റിയാനോ ( കലാം സ്റ്റാൻഡേഡ് 5 ബി), ബേബി മെലീസ (കലാം സ്റ്റാൻഡേഡ് 5 ബി), തിരക്കഥ: ഡോൺ പാലത്തറ, ഷെറിൻ കാതറീൻ (ഫാമിലി), ഗാനരചയിതാവ്: വാസു അരീക്കോട് (രാമുവിന്റെ മനൈവികൾ), വിശാൽ ജോൺസൺ (പ്രതിമുഖം), സംഗീത സംവിധാനം : രാജേഷ് വിജയ് (മങ്കമ്മ), പിന്നണി ഗായകൻ: മധു ബാലകൃഷ്ണൻ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു), പിന്നണി ഗായിക: വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു), ഛായാഗ്രാഹകൻ: ദീപക് ഡി മേനോൻ (കൊണ്ടൽ) (കൊണ്ടൽ), ചിത്രസന്നിവേശകൻ : കൃഷാന്ത് (സംഘർഷ ഘടന), ശബ്ദവിഭാഗം: റസൂൽ പൂക്കുട്ടി, ലിജോ എൻ ജയിംസ്, റോബിൻ കുഞ്ഞുകുട്ടി (വടക്കൻ), കലാസംവിധായകൻ: ഗോകുൽ ദാസ് (അജയന്റെ രണ്ടാം മോഷണം), മേക്കപ്പ്മാൻ: ഗുർപ്രീത് കൗർ, ഭൂപാലൻ മുരളി (റോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ).
രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി (സംവിധാനം: എം.സി ജിതിൻ), രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം.സി ജിതിൻ (സൂക്ഷ്മദർശിനി), സഹനടൻ: സൈജു കുറുപ്പ് (ഭരതനാട്യം, ദ തേഡ് മർഡർ,സ്ഥാനാർത്തി ശ്രീക്കുട്ടൻ), അർജ്ജുൻ അശോകൻ (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളൻ, അൻപോട് കണ്മണി), സഹനടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്നി (വിശേഷം).
80 ചിത്രങ്ങൾ അപേക്ഷിച്ചതിൽ അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ.ജോസ് കെ മാനുവൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.