പദയാത്ര സംഘടിപ്പിച്ചു

Wednesday 16 April 2025 1:32 AM IST

കഴക്കൂട്ടം: ഡോ.ബി.ആർ.അംബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് നിയോജക മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച പദയാത്ര മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ എസ്.കൃഷ്ണകുമാർ,ബി.ഷാലി,വർക്കല ഷിബു,ചെറുവയ്ക്കൽ അർജുനൻ, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വർക്കല അൻവർ,പെരുവിള വിജയൻ,പള്ളിക്കൽ മോഹനൻ, എസ്.കെ.സുജി, അസ്ബർ പള്ളിക്കൽ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓമന,കണിയാപുരം മുനീർ എന്നിവർ പങ്കെടുത്തു.