പൂർവ്വ വിദ്യാർത്ഥി സംഗമം

Tuesday 15 April 2025 8:43 PM IST

മാഹി: ലബോർദനൈ കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും സ്‌കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. മാഹി തീർത്ഥ ഇന്റർനാഷണലിൽ നടന്ന പരിപാടിയിൽ ഡോ: ആന്റണി ഫർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡന്റ് പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. ബാലഗോപാലൻ,​പി.സി.ദിവാനന്ദൻ, സി.എച്ച് പ്രഭാകരൻ,പി.കെ.മുകുന്ദൻ പി.സി.എച്ച്.ശശിധരൻ സംസാരിച്ചു. മാഹി ജെ.എൻ. ജി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വർഷം തോറും നൽകി വരുന്ന സ്‌ക്കോളർഷിപ്പ് ചടങ്ങിൽ വിതരണം ചെയ്തു.വി.ശ്രീലക്ഷമി. വി.കെ. രാഹുൽ.പി. ശ്രേയ. ടി.കെ.വൈഷ്ണവി,​പി.വേദ. എന്നീ വിദ്യാർത്ഥികൾക്കാണ് പത്തായിരം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.