കെ.വി.റംലയെ ആദരിച്ചു

Tuesday 15 April 2025 8:46 PM IST

പാനൂർ: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പാനൂർ തിരുവാൽ യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയും
എം.എസ്.എസ് വനിതാ വിംഗ് ജില്ലാ പ്രസിഡന്റുമായ കെ.വി.റംലക്ക് കടവത്തൂർ യൂണിറ്റ് എം.എസ്.എസും വനിതാ വിംഗും ചേർന്ന് ആദരവ് നൽകി. ഡോ.പുത്തൂർ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുസ്തഫ മാസ്റ്റർ, ഇ.എ.നാസർ, ഡോ.എ.പി.ഷമീർ, കെ.കെ.ഉസ്സൻ കുട്ടി മാസ്റ്റർ,സഫീറഫൈസൽ ,കെ.ഹഫ്സ ടീച്ചർ, സി.എച്ച്.ജസീല, എൻ.കെ.ഷബാന പ്രസംഗിച്ചു. ചടങ്ങിൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ കടവത്തുർ സ്വദേശിനി ഷാന ഷെറിനെ ആദരിച്ചു.മേയ് 31 നാണ് കെ.വി.റംല ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്. കെ.വി റംല ടീച്ചർ, ഷാന ഷെറിൻ എന്നിവർ മറുപടി പ്രസംഗം നടത്തി.