സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോ.യാത്രയയപ്പ്
തളിപ്പറമ്പ്: സ്ക്കൂൾ സേവനത്തിൽ നിന്നും വിരമിക്കുന്ന ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല ട്രെയിനിംഗ് കമ്മിഷണർ കെ.കെ.അനിത, ബുൾബുൾ വിഭാഗം കമ്മിഷണർ പി. ഗീത എന്നിവർക്ക് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷൻ യാത്രയയപ്പ് നല്കി. ഗൈഡ് വിഭാഗം ജില്ല കമ്മീഷണർ എം.ഹൈമയുടെ അദ്ധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സ്കൗട്സ് വിഭാഗം സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി പി.ബാബുരാജൻ ഉദ്ഘാടനം ചെയ്തു. സ്കൗട്സ് വിഭാഗം ജില്ല ട്രെയിനിംഗ് കമ്മിഷണർ ഇ.പി. മധുസൂദനൻ, റോവർ വിഭാഗം ജില്ല കമ്മിഷണർ ജയറാം, കെ.പി.നാരായണൻ, ടി.ഗംഗാധരൻ, എം.ആർ.മണി ബാബു, ബെറ്റിമോൾ മാത്യു, പി.എം.മോഹൻദാസ്, പി.കെ.ഹരിനാരായണൻ, വത്സരാജൻ നായർ എന്നിവർ സംസാരിച്ചു. മുൻ ജില്ല സെക്രട്ടറി പി.കെ.ഹരിനാരായണൻ, സ്കൗട്സ് വിഭാഗം ജില്ല ഓർഗനൈസിങ് കമ്മീഷണർ വത്സരാജൻ നായർ എന്നിവരെ അനുമോദിച്ചു. ജില്ല സെക്രട്ടറി പി.രമേശൻ സ്വാഗതവും ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി.പി.അബ്ദുൾ നാഫിഹ് നന്ദിയും പറഞ്ഞു.