ലഹരിക്കെതിരെ പേരാവൂർ മിനി മാരത്തൺ
പേരാവൂർ: ലഹരിമുക്ത പ്രചാരണത്തിന്റെ ഭാഗമായി 'ഓടിത്തോല്പിക്കാം ലഹരിയെ' എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് മിനി മാരത്തൺ സംഘടിപ്പിച്ചു.സണ്ണി ജോസഫ് എം.എൽ.എ ദീപശിഖ തെളിയിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി.കെ.സതീഷ് കുമാർ മാസ്റ്റേഴ്സ് മെഡൽ ജേതാവ് രഞ്ജിത്ത് മാക്കുറ്റിക്ക് ദീപശിഖ കൈമാറി. പി.ആർ.സി പ്രസിഡന്റ് സൈമൺ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി.കെ.സതീഷ് കുമാർ ലഹരിമുക്തസന്ദേശം നൽകി.സണ്ണി ജോസഫ് എം.എൽ.എ മിനി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, മെമ്പർമാരായ എം.ശൈലജ, റജീന സിറാജ്, എക്സൈസ് ഇൻസ്പെക്ടർ പി.ടി.യേശുദാസൻ, ഷിജു ആര്യപ്പറമ്പ്, ഡെന്നി ജോസഫ്, രമേശ് ആലച്ചേരി, ജെയിംസ് തേക്കനാൽ എന്നിവർ സംസാരിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ പി.സി പ്രഭുനാഥിന്റെ ഏകപാത്ര നാടകം രസതന്ത്രവും അരങ്ങേറി.മാരത്തണിൽ പങ്കെടുത്തവർക്കും കാണികൾക്കും നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നല്കി.
പടം : ലഹരിക്കെതിരെ പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച മിനി മാരത്തൺ