മനീഷ തിയറ്റർ ഉദ്ഘാടനം
Tuesday 15 April 2025 9:00 PM IST
തൃക്കരിപ്പൂർ: തടിയൻ കൊവ്വൽ മനീഷ തീയറ്റേഴ്സിനായി നിർമ്മിച്ച ഇരുനില കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിനിമാ താരം നിഖിലവിമൽ മുഖ്യാതിഥിയായിരുന്നു. ഭാരത് ഭവൻ നെടുമുടിവേണു സ്മാരക പുരസ്കാരം നേടിയ ഉദിനൂർ ബാലഗോപാലൻ, എൻജിനീയർ എ.മാധവൻ എന്നിവരെ ആദരിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.പി.കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ സി വി.ഷാജി, ഗ്രാമ പഞ്ചായത്തംഗം ടി.വിജയലക്ഷ്മി, കൈരളി ഗ്രന്ഥാലയം സെക്രട്ടറി എ.ബാബുരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തീയറ്റേഴ്സ് സ്പോർട്സ് കൺവീനർ എ.പി.രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാത്രി കണ്ണൂർ മയ്യിൽ അഥീന നാടക-നാട്ടറിവ് വീട് നേതൃത്വത്തിൽ നാട്ടുമൊഴി നാടൻ പാട്ട് മേള അരങ്ങേറി.