എക്‌സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് പിടികൂടി
നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ ലഹരിമരുന്ന് പിടികൂടി. ഇന്നലെ രാവിലെ ബംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങിൽ നിന്നാണ് നിരോധിക്കപ്പെട്ട ട്രമഡോൾ എന്ന ഗുളികയുടെ 4 സ്ട്രിപ്പുകൾ പിടികൂടിയത്. കരിക്കകത്തെ ഒരു സലൂണിൽ ജോലിചെയ്തുവരുന്ന ഇയാളുടെ ഷൂസിനടിയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു നിരോധിക്കപ്പെട്ട ലഹരിമരുന്ന്. അമരവിള ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ,അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജസ്റ്റിൻരാജ്,പ്രിവൻറ്റീവ് ഓഫീസർ രാജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് സുരേഷ്,ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫോട്ടോ:
എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ,അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജസ്റ്റിൻരാജ്,പ്രിവന്റീവ് ഓഫീസർ രാജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് സുരേഷ്,ശ്രീരാഗ് എന്നിവർ പ്രതിയോടൊപ്പം