ചിക്കൻ കറിക്ക് ചൂടില്ല; സോഡാകുപ്പിയെടുത്ത് ഹോട്ടലുടമയുടെ തലയ്ക്കടിച്ചു

Wednesday 16 April 2025 1:07 AM IST

നെയ്യാറ്റിൻകര:ചിക്കൻ കറിക്ക് ചൂട് കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു.കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര അമരവിളയിലെ പുഴയോരം എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്.സോഡാ കുപ്പിയെടുത്ത് ഹോട്ടലുടമയുടെ തലക്കടിക്കുകയും ഹോട്ടലിന് പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തു.അതിനുശേഷം മാപ്പു പറയാനെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു. ഹോട്ടലുടമ പുറത്തേക്ക് വരാത്തതിനെ തുടർന്ന് വലിച്ചിറക്കി ഹോട്ടലിന് മുന്നിലിട്ട് മർദിച്ചു.പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി