കാര്യവട്ടം കാമ്പസിൽ ലഹരിക്കെതിരെ കൂട്ടായ്മ

Wednesday 16 April 2025 3:44 AM IST

ശ്രീകാര്യം: കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയുടെ ആഭിമുഖ്യത്തിൽ കാര്യവട്ടം കാമ്പസിൽ ലഹരിക്കെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ മുപ്പതോളം ടീമുകൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ജമ്മു ക്ലസ്റ്റർ യൂണിവേഴ്സിറ്റി വി.സി. ഡോ. കെ.എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഡോ. വസന്തഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കേരള ജോയിന്റ് എക്സൈസ് കമ്മിഷണർ ബി. രാധാകൃഷ്ണൻ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ജനറൽ മാനേജർ ഡോ. വേണുഗോപാൽ, റിസർച്ച് ഫോറം ജനറൽ സെക്രട്ടറി നെൽസൺ തോമസ്,ഡോ. അംബീഷ് മോൻ, ഡോ. നൗഷാദ്, അഖിൽ പത്മരാജൻ, ജിനു സോമൻ, അജിം, അൽ അമീൻ മുഹമ്മദ് നീരജ്,ലിനു,ശാലിനി,ലക്ഷ്മി,സഞ്ജയ്, ശരത്ത്,മാളവിക, മാനിനി തുടങ്ങിയവർ പങ്കെടുത്തു.