ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Wednesday 16 April 2025 1:39 AM IST

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണനെ (33) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2022ൽ ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കൾ ഇല്ലാത്ത നേരം വീട്ടിലെത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നു. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തെ പറ്റി പറഞ്ഞത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിക്കുകയും തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ.ഡിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ അഭിരാം സി.എസ്, വനിത എ.എസ്.ഐ സ്വർണ്ണരേഖ, സീനിയർ സി.പി.ഒ മാരായ സാജിദ്, അജിത്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു