റോഡുകൾ തുറന്നു
Wednesday 16 April 2025 1:40 AM IST
ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കൊറ്റംകുളങ്ങര വാർഡിലെ തോപ്പുവെളി പാലക്കുളം, വിശ്വകർമ്മ ക്ഷേത്രം റോഡ്, കുറ്റിപ്പുറം മേനിതറ റോഡുകളുടെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നിർവ്വഹിച്ച ചടങ്ങിൽ കൗൺസിലർ മനു ഉപേന്ദ്രൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, നസീർ പുന്നയ്ക്കൽ, കൗൺസിലർ ഹരികൃഷ്ണൻ, നരേന്ദ്രൻ നായർ, വി.സി.സുഭാഷ്, ടി.ബി.അജയകുമാർ, വി.കെ.മോനി, ഷെരീഫ്, വി.കെ.രവീന്ദ്രൻ, ഇ.എച്ച്.മഹേഷ്, എന്നിവർ സംസാരിച്ചു.