സഹായ വിതരണം

Wednesday 16 April 2025 2:40 AM IST

ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ചികിത്സാസഹായ വിതരണം വിഷുദിനത്തിൽ നടത്തി. യോഗത്തിൽ സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജി.എൽ ഉദ്ഘാടനം ചെയ്തു. വസഥം പകൽവീട് അംഗങ്ങൾക്കുള്ള വിഷുക്കൈനീട്ടം സമർപ്പണം നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നറ്റ് ഐ.ഒ.സി നടത്തി. ചേപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.വിശ്വപ്രസാദ് വിഷുദിന സന്ദേശം നടത്തി.എൻ.കരുണാകരൻ, എം.കെ മണികുമാർ, രഘുനാഥ് കളത്തിൽ എന്നിവർ സംസാരിച്ചു.