അട്ടിമറിനീക്കം അവസാനിപ്പിക്കണം
Wednesday 16 April 2025 1:43 AM IST
ആലപ്പുഴ: ജലഗതാഗതവകുപ്പിൽ സ്‌പെഷ്യൽ റൂൾ ഭേദഗതി വരുത്തുന്നതിൽ ഗതാഗത വകുപ്പ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും വിഷയത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ നേരിട്ട് ഇടപെടണമെന്നും സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ജീവനക്കാരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും യോഗം ആരോപിച്ചു. സ്രാങ്ക് അസോസിയേഷൻ പ്രസിഡന്റ് എൻ.കെ.സരീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ എം.സി.മധുകുട്ടൻ, രക്ഷാധികാരി അനൂപ്പ് ഏറ്റുമാനൂർ,സംസ്ഥാന സെക്രട്ടറിമാരായ സി.എൻ.ഓമനക്കുട്ടൻ, വിനോദ് നടുത്തുരുത്, വൈസ് പ്രസിഡന്ററുമാരായ ജോൺ ജോബ്, എസ്.സുധീർ പി.സി.ലാൽ,സജീർ മുഹമ്മ,സബിൻ സത്യൻ,സൂരജ് തുടങ്ങിയവർ സംസാരിച്ചു.