വേനൽ തുമ്പി പരിശീലന ക്യാമ്പ്

Wednesday 16 April 2025 2:45 AM IST

അമ്പലപ്പുഴ: വേനൽ തുമ്പി ഏരിയ പരിശീലന ക്യാമ്പിന് തുടക്കമായി. ആറ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ഗവ.ജെ.ബി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ പി.ജി.സൈറസ് അദ്ധ്യക്ഷനായി.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.രാഹുൽ, എ. ഓമനക്കുട്ടൻ, വി.കെ.ബൈജു, വി.എസ്.മായാദേവി, കെ.ജഗദീശൻ, ഡി. അശോക് കുമാർ,ബി.ശ്രീകുമാർ, പി.ജയദേവൻ, ഗോപൻ താഴാമഠം, സീതാലക്ഷ്മി, അമൃത അജീഷ്, ദീപക്, സുലഭ ഷാജി, സതി രമേശ് എന്നിവർ പങ്കെടുത്തു.ആർ.രജിമോൻ സ്വാഗതം പറഞ്ഞു.