വഖഫ്: പാകിസ്ഥാൻ ഇടപെടേണ്ടെന്ന് ഇന്ത്യ

Tuesday 15 April 2025 10:52 PM IST

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമം മുസ്ലിങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണെന്ന പാക്കിസ്ഥാൻ നിലപാടിന് രൂക്ഷമറുപടിയുമായി ഇന്ത്യ. അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് അധികാരമില്ല. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് പാക്കിസ്ഥാൻ ആത്മപരിശോധന നടത്തൂവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.